ഉദിനൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ 497 പോയിന്റുമായി ഹോസ്ദുര്‍ഗ് ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 469 പോയിന്റുമായി കാസര്‍കോട് ഉപജില്ല രണ്ടും 453 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല മൂന്നും സ്ഥാനത്തും തുടരുന്നു. സ്‌കൂളുകളില്‍ 123 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുര്‍ഗ ഒന്നും 85 പോയിന്റ് രാജാസ് നീലേശ്വരം രണ്ടാം സ്ഥാനത്തും ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 81 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഭരതനാട്യം, കുച്ചുപ്പുടി, മോണോ ആക്ട്, മിമിക്രി, സംസ്‌കൃതം അറബി നാടകം, ആലാപന മത്സരങ്ങള്‍, കഥാ പ്രസംഗം തുടങ്ങിയ ഇനങ്ങളാണ് മൂന്നാം ദിനം അരങ്ങേറിയത്.
കലോത്സവം സിനിമാ താരം കെ മധുപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലോഗോ ഡിസൈനര്‍ക്കുള്ള ഉപഹാരം എം. രാജഗോപാലന്‍ എംഎല്‍എ സമ്മാനിച്ചു. സ്വാഗതഗാന രചയിതാവിനുള്ള ഉപഹാരം സി.എച്ച് കുഞ്ഞമ്പു എംഎല്‍എയും ചിട്ടപ്പെടുത്തിയതിനുള്ള ഉപഹാരം ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും വിതരണം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. ഡി ശില്പ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്്‌ലം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു, എം. സുമേഷ്, പ്രിന്‍സിപ്പല്‍ പി.വി ലീന, ഹെഡ്മിസ്ട്രസ് കെ. സുബൈദ, പി.ടി.എ പ്രസിഡന്റ് വി.വി സുരേശന്‍ പ്രസംഗിച്ചു.
Post a Comment
0 Comments