Type Here to Get Search Results !

Bottom Ad

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ


ഇപി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്തതിന് തൊട്ട് പിന്നാലെ ഡിസി ബുക്സിൽ നടപടി. പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ നൽകിയതും റിപോർട്ടുകൾ പുറത്ത് വരുന്നു. കുറച്ചു സമയങ്ങൾക്ക് മുമ്പ് ഡിസി ബുക്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ വഴി ഡിസി ഒരു സന്ദേശം പങ്കുവെച്ചിരുന്നു. “ഇ പി ജയരാജന്റെ പുസ്‌തകവുമായി ബന്ധപ്പെട്ട് ഡി സി ബുക്‌സ് മൊഴി നൽകി.

ചില മാധ്യമങ്ങളിലൂടെ ഇപ്പോൾ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ ഡി സി ബുക്സ‌് പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളു. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണ്.” എന്നതായിരുന്നു അവരുടെ പോസ്റ്റ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad