Type Here to Get Search Results !

Bottom Ad

അങ്കണവാടിയിൽ കുഞ്ഞ് വീണത് മറച്ചുവെച്ച സംഭവം; അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ


അങ്കണവാടിയിൽ വീണതിനെ തുടർന്ന് മൂന്നരവയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ​അങ്കണവാടി അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ. തിരുവനന്തപുരം മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയും ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗതലയ്ക്കും സ്‌പൈനൽ കോഡിനും ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

മാറനല്ലൂർ വാർഡിലെ പോലീസ് സ്റ്റേഷനു സമീപമുള്ള അങ്കണവാടിയിൽ വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാര്‍ നല്‍കിയ മറുപടിയെന്ന് മാതാപിതാക്കൾ പറയുന്നു. വൈകിട്ട് വീട്ടിലെത്തിയ കുഞ്ഞ് തീർത്തും ക്ഷീണിതയായിരുന്നു. അൽപ്പ സമയത്തിന് ശേഷം കുട്ടി നിർത്താതെ ഛർദ്ദിക്കാനും തുടങ്ങി. വൈഗയുടെ ഇരട്ട സഹോദരനും അതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലിൽ നിന്ന് വീണിരുന്നുവെന്ന് സഹോദരനാണ് മാതാപിതാക്കളോട് പറയുന്നത്.

വൈഗ കരച്ചിൽ നിർത്താതെ തലയ്ക്കു വേദനയെടുക്കുന്നതായി അമ്മ സിന്ധുവിനോടു പറഞ്ഞു. തുടർന്ന് പരിശോധന നടത്തിയപ്പോൾ തലയിൽ ചെറിയ വീക്കം കാണപ്പെട്ടുവെന്നും മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് എസ്എടി ആശുപത്രിയിൽ നടന്ന പരിശോധനയിൽ തലയോട്ടിക്കും, കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തുകയായിരുന്നു. കുഞ്ഞിന് സ്പൈനൽ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തലയിൽ ആന്തരിക രക്തസ്രാവവുമുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad