ദമാം: കാസര്‍കോട് സി.എച്ച് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുന്നതിനും ഊര്‍ജിതമാക്കുത്തതിന്റെയും ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ ചാപ്റ്റര്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് തുടക്കമായി. സൗദി കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദമാം റോസ് ഗാര്‍ഡന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന രൂപീകരണ യോഗം കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യാ പ്രസിഡന്റ്് മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് അറഫാത്ത് ഷംനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ഉപ്പള സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ഖിറാഅത്ത് നടത്തി. സി.എച്ച് സെന്റര്‍ ഗള്‍ഫ് കോഡിനേറ്റര്‍ ഖാദര്‍ ചെങ്കള ആമുഖ പ്രസംഗം നടത്തി.
കാസര്‍കോട് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, കോഓഡിനേറ്റര്‍ അഷ്‌റഫ് എടനീര്‍, മാനേജിംഗ് കമ്മിറ്റി അംഗം അന്‍വര്‍ ചേരങ്കൈ, ജലീല്‍ കോയ, സൈനുദ്ധീന്‍ കുമളി, ആലിക്കുട്ടി ഒലവട്ടൂര്‍, സിദ്ധീഖ് പാണ്ടികശാല, അമീര്‍ കൊയിലാണ്ടി, ഖാദര്‍ അണങ്കൂര്‍, നവാസ് അണങ്കൂര്‍, മുജീബ് കൊളത്തൂര്‍, ഇഖ്ബാല്‍ ആനമങ്ങാട്, റഹ്മാന്‍ കാര്യാട്, നജ്മുദ്ധീന്‍, ഹനീഫ കാഞ്ഞങ്ങാട്, ജുനൈദ് കോവാര്‍, റസാഖ് തൃക്കരിപ്പൂര്‍, ജമാല്‍ ആലമ്പാടി, ഹബീബ് മൊഗ്രാല്‍, ഖാദര്‍ അഡൂര്‍, ഹനീഫ് ഉദുമ, തസ്ലിം, അലി ബന്തിയോട് പ്രസംഗിച്ചു.
സൗദി കിഴക്കന്‍ പ്രവിശ്യാ ചാപ്റ്റര്‍ ഭാരവാഹികളായി നവാസ് അണങ്കൂര്‍ (ചെയര്‍), ഖാദര്‍ അണങ്കൂര്‍ (കണ്‍), ജമാല്‍ ആലമ്പാടി (ചീഫ് കോഡിനേറ്റര്‍), അറഫാത്ത് ഷംനാട്, ബഷീര്‍ ഉപ്പള, ഖാളി മുഹമ്മദ്, പി.ബി സലാം, ആബിദ് തങ്ങള്‍, ബാവ ഉദ്യാവര്‍ (അഡ്വസൈറി ബോര്‍ഡ് അംഗങ്ങള്‍), ഏരിയ കോഡിനേറ്റര്‍മാരായി ആമി വിദ്യാനഗര്‍ (ദമാം), ഷഫീഖ് പട്ട്‌ള (കോബര്‍) തിരഞ്ഞെടുത്തു.
Post a Comment
0 Comments