കാഞ്ഞങ്ങാട്: സമസ്തയുടെയും ലീഗിന്റെയും യോജിപ്പ് നിലനിന്നു പോകണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. നോര്‍ത്ത് കോട്ടച്ചേരി മെട്രോ മുഹമ്മദ് ഹാജി നഗറില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവര്‍ണ ജൂബിലി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. സമസ്തയും ലീഗും തമ്മിലുള്ള യോജിപ്പ് തകരരുത്. ഈ യോജിപ്പില്‍ ശത്രുക്കളാണ് പ്രയാസപ്പെടുന്നത്. കേരളത്തിലെ മുസ്്‌ലിം ഐക്യം തകരാന്‍ അനുവദിക്കില്ല. ഉലമാക്കളും ഉമറാക്കളും ഐക്യത്തോടെ നിലനില്‍ക്കണം. ലോകത്ത് മുസ്്‌ലിം സമൂഹം എതിര്‍പ്പുകളെ നേരിടുകയാണ്. അത്തരം എതിര്‍പ്പുകളെയെല്ലാം അതിജീവിക്കുന്നതില്‍ കേരള മുസ്്‌ലിംകള്‍ ലോകത്തിന് മാതൃകയായത് പരസ്പരമുള്ള ഈ ഐക്യത്തിലൂടെയാണ്. കേരളത്തിലെ സമൂഹിക മതസൗഹാര്‍ദവും നിലനില്‍ക്കണം- തങ്ങള്‍ പറഞ്ഞു.
ലീഗും സമസ്തയും തമ്മിലുള്ള സൗഹൃദം എന്നും നിലനില്‍ക്കുമെന്നും ആ ബന്ധത്തെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ആസ്ഥാന മന്ദിര പുനര്‍നിര്‍മാണ ശിലാസ്ഥാപന കര്‍നം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം സമുദായ ഐക്യം തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായും തങ്ങള്‍ പറഞ്ഞു.
പ്രസിഡന്റ് പാലക്കി സി. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആസ്ഥാന മന്ദിര പുനര്‍നിര്‍മാണ ശിലാ സ്ഥാപന കര്‍മം നിര്‍വഹിച്ചു. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. അബ്ദുസമദ് പൂക്കോട്ടൂര്‍, ശുഐബുല്‍ ഹൈതമി, പി.എ ഉബൈദുള്ളാഹി നദ്വി, യു.കെ മിര്‍സാഹിദ് അല്‍ ബുഖാരി, ബില്‍ടെക് അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെഎം ഷംസുദ്ദീന്‍, കെഇഎ ബക്കര്‍, എ. ഹമീദ് ഹാജി പ്രസംഗിച്ചു. മൊയ്തീന്‍ കുഞ്ഞി മൗലവി ഖിറാഅത്ത് നടത്തി.
Post a Comment
0 Comments