നീലേശ്വരം: നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തില്‍ നടന്ന കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. നീലേശ്വരം തേര്‍വയലിലെ പിസി പത്മനാഭന്‍ (50) ആണ് വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു.
കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.

Post a Comment
0 Comments