ചായ ചൂടാറിയാല്‍ ദേഷ്യപ്പെടുന്ന ആളുകളുണ്ട്. ചൂട് നോക്കാതെ ഒറ്റയടിക്ക് ചായ കുടിക്കുന്ന ചിലരുമുണ്ട്. ചൂടില്ലാതെ ചായയോ കാപ്പിയോ ആസ്വദിച്ച് കുടിക്കാനാവില്ല എന്നതാണ് ഇതിന് പറയുന്ന ന്യായം. ചൂടോടെ ചായ കുടിക്കുന്നത് ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ എന്ന് എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ. എന്നാല്‍ ചോദിക്കാന്‍ സമയമായി. ചൂട് കൂടുതലുള്ള പാനീയങ്ങള്‍ കാന്‍സറിന് കാരണമായേക്കാമെന്ന് തെളിയിക്കുന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. അന്നനാളത്തെ ബാധിക്കുന്ന അപൂര്‍വമായ ഒസോഫൊജിയല്‍ കാന്‍സര്‍ വരാനാണ് ചൂടുള്ള പാനീയങ്ങള്‍ കാരണമാവുന്നത്. ചായയിലെയോ കാപ്പിയിലെയൊ രാസ വസ്തുക്കളല്ല മറിച്ച് ചൂട് തന്നെയാണ് ഈ കാന്‍സറിന് കാരണമാവുന്നത്.
ചായ പൊള്ളും ചൂടില്‍ കുടിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് പഠനം
16:57:00
0
ചായ ചൂടാറിയാല്‍ ദേഷ്യപ്പെടുന്ന ആളുകളുണ്ട്. ചൂട് നോക്കാതെ ഒറ്റയടിക്ക് ചായ കുടിക്കുന്ന ചിലരുമുണ്ട്. ചൂടില്ലാതെ ചായയോ കാപ്പിയോ ആസ്വദിച്ച് കുടിക്കാനാവില്ല എന്നതാണ് ഇതിന് പറയുന്ന ന്യായം. ചൂടോടെ ചായ കുടിക്കുന്നത് ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ എന്ന് എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ. എന്നാല്‍ ചോദിക്കാന്‍ സമയമായി. ചൂട് കൂടുതലുള്ള പാനീയങ്ങള്‍ കാന്‍സറിന് കാരണമായേക്കാമെന്ന് തെളിയിക്കുന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. അന്നനാളത്തെ ബാധിക്കുന്ന അപൂര്‍വമായ ഒസോഫൊജിയല്‍ കാന്‍സര്‍ വരാനാണ് ചൂടുള്ള പാനീയങ്ങള്‍ കാരണമാവുന്നത്. ചായയിലെയോ കാപ്പിയിലെയൊ രാസ വസ്തുക്കളല്ല മറിച്ച് ചൂട് തന്നെയാണ് ഈ കാന്‍സറിന് കാരണമാവുന്നത്.
Tags
Post a Comment
0 Comments