ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. കെപിസിസി പ്രഖ്യാപനം ഉടനുണ്ടാകും. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയത്. ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തനിക്ക് പാർട്ടിക്കുളിൽ നേരിടേണ്ടി വന്ന അവഗണനകൾ സന്ദീപ് അറിയിച്ചിരുന്നു.
പിന്നീട് സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സന്ദീപ് വാര്യരെ മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍ പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കുന്നത്.
Post a Comment
0 Comments