മലപ്പുറം: 2026ല്‍ കേരളത്തിന് നല്‍കുന്ന പുതുവത്സര സമ്മാനമായി 45 മീറ്റര്‍ വീതിയിലുള്ള ആറ് വരി ദേശീയ പാതയെ മാറ്റാനാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 2025 ഡിസംബറോടെ കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള എന്‍.എച്ച് 66 പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാനാവും. ഏറ്റവും കൂടുതല്‍ ഗതാഗത പ്രശ്‌നം നേരിടുന്ന മലപ്പുറം ജില്ലയിലെ പ്രവൃത്തി 2025 ഏപ്രില്‍-മെയ് മാസത്തില്‍ പൂര്‍ത്തിയാവും. 2025 ഏറെ സന്തോഷം തരുന്ന വര്‍ഷമാവും.
2025 ഡിസംബറോടെ കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള എന്‍.എച്ച് 66 ആറ് വരിപ്പാത തുറന്നുകൊടുക്കാനാവും. ദേശീയ പാതാ അതോറിറ്റിയും സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പും ഒരേ മനസ്സോടെയാണ് നിര്‍മാണ പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നത് . എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അവലോകനം നടത്തുന്നുണ്ട്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് നിര്‍ത്താന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നു. ഓരോ റീച്ചിലെയും പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറക്ക് കാത്തിരിപ്പിന് ഇടനല്‍കാതെ തുറന്ന് കൊടുക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ കേരളത്തില്‍ ദേശീയ പാതാ നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Post a Comment
0 Comments