Type Here to Get Search Results !

Bottom Ad

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ


യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയതോടെപാലക്കാട് യുഡിഎഫ് ക്യാമ്പിൽ കോൺഗ്രസ് ആഘോഷം തുടങ്ങി. ട്രോളി ബാ​ഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാ​ഗ് തലയിലേറ്റിയും വലിച്ചും ആണ് പ്രവർത്തകർ ആഘോഷിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും രാഹുലിന്റെ വിജയാഘോഷം ആരംഭിച്ചിട്ടുണ്ട്. വിടി ബൽറാം രാഹുൽ മാങ്കൂട്ടത്തിലിന് ആശംസ നേർന്നു. ഫേസ്ബുക്കിലെഴുതി പോസ്റ്റിൽ രാഹുലും ഷാഫി പറമ്പിൽ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. ഷാഫിയും രാഹുലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാ​ഗിൽ പണം കടത്തിയെന്ന ആരോപണത്തിൽ റെയ്ഡ് നടന്നത് വിവാദമായിരുന്നു. കോൺ​ഗ്രസ് നേതാക്കളുടെ മുറിയിലുൾപ്പെടെ അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ ഒന്നു കണ്ടെത്താനായിരുന്നില്ല. പിന്നീട് നീല ട്രോളി ബാ​ഗുമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട രാഹുൽ തൻ്റെ വസ്ത്രങ്ങളാണ് ബാ​ഗിലുണ്ടായിരുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പ്രതീകമായി പ്രഹസ രൂപേണെയാണ്‌ ട്രോളി ബാഗ് വിജയത്തിലും കോൺഗ്രസ് ഉപയോഗിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad