Type Here to Get Search Results !

Bottom Ad

മൂന്നിൽ മൂന്നും കൈക്കുമ്പിളിൽ, കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വമ്പൻ മുന്നേറ്റം


മംഗ്ളുറു: കർണാടകയിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത കുതിപ്പ്. സന്ദൂർ, ഷിഗ്ഗാവ്, ചന്നപട്ടണ മണ്ഡലങ്ങളിൽ ഭരണകക്ഷിയായ കോൺഗ്രസ് മുന്നേറ്റമാണ് കണ്ടത്. സന്ദൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അന്നപൂർണ തുക്കാറാം വിജയം ഉറപ്പിച്ചപ്പോൾ ബിജെപിക്കും ജെഡിഎസിനും വലിയ തിരിച്ചടി നൽകുന്നതാണ് ഫലസൂചനകൾ.

ചന്നപട്ടണയിൽ ജെഡിഎസ് സ്ഥാനാർഥിയും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയും, മറ്റൊരു പ്രധാന മണ്ഡലമായ ഷിഗ്ഗാവിൽ മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ ബസവരാജ് ബൊമ്മൈയുടെ മകനുമായ ഭരത് ബൊമ്മൈയും ഏറെ പിന്നിലാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad