കാസര്‍കോട്: രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലന്‍സിന് വഴി തടസം സൃഷ്ടിച്ച കാര്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്റ്് ചെയ്തു. കാര്‍ ഓടിച്ച പി. മുഹമ്മദ് മുസമ്മലിന്റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ്് ചെയ്തത്. ഒമ്പതിനായിരം രൂപ പിഴ ഇനത്തില്‍ ഈടാക്കുകയും ചെയ്തു. അഞ്ചുദിവസം എടപ്പാളില്‍ ഐഡിറ്റിആറില്‍ പരിശീലനത്തിനും നിര്‍ദ്ദേശിച്ചു. സര്‍ട്ടിഫിക്കറ്റ് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്് സമക്ഷം ഹാജരാക്കണം. ആര്‍ടിഒ (എന്‍ ഫോഴ്‌സ്‌മെന്റ്) പി രാജേഷിന്റേതാണ് നടപടി.
കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് വഴി തടസം സൃഷ്ടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് ടൗണിലെത്തും വരെ ആംബുലന്‍സിനെ കടത്തിവിടാതെ കാര്‍ ഓടിക്കുകയായിരുന്നു.
Post a Comment
0 Comments