നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണ സംഖ്യ നാലായി ഉയര്‍ന്നു. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തുരുത്തി ഓര്‍ക്കളത്തെ സ്വദേശി ശാബിന്‍ രാജ് (19) ആണ് ഞായറാഴ്ച രാത്രി 12 മണിക്ക് മരിച്ചത്. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി രതീഷ് എന്നയാള്‍ ഞായറാഴ്ച രാവിലെയും ചോയ്യങ്കോട് കിണാവൂരിലെ സന്ദീപ് ശനിയാഴ്ച വൈകിട്ടും മരിച്ചിരുന്നു. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ഇരുവരും.
ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കരിന്തളം മഞ്ഞളംകാട്ടെ ബിജു ഇന്നലെ രാത്രി പത്തുമണിയോടെയാണ് മരണപ്പെട്ടത്. ഇനിയും രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതായാണ് വിവരം. പൊള്ളലേറ്റവരെല്ലാം വിവിധ ആശുപത്രിയില്‍ ചികിത്സയിലാണെന്നതും ആശങ്ക കൂട്ടുന്നു.
Post a Comment
0 Comments