ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യം അനുവദിച്ചത് പരാതി നൽകിയത് എട്ടു വർഷത്തിന് ശേഷം എന്നത് പരിഗണിച്ചാണ്. സിദ്ദിഖ് പാസ്പോർട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.
കഴിഞ്ഞ ആഴ്ച പരിഗണിച്ച കേസ് തൊണ്ടവേദനയെ തുടര്‍ന്ന് കേസിലെ വാദം മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദം അംഗീകരിച്ച് കേസ് മാറ്റി വക്കുകയായായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും പരാതിക്കാരി പോലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ പൊലീസ് തനിക്കെതിരെ ഉന്നയിക്കുന്നു എന്നുമുള്ള വാദങ്ങൾ ആയിരുന്നു സിദ്ദിഖിന്റെത്.
Post a Comment
0 Comments