കാഞ്ഞങ്ങാട്: മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രൂപത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലിസില്‍ സുന്നി മഹല്ല് ഫെഡ റേഷന്‍ ജില്ലാ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി പരാതി നല്‍കി. പരാതി കൂടുതല്‍ അന്വേഷണത്തിനായി ഹോസ്ദുര്‍ഗ് പൊലിസ് കാസര്‍കോട് സൈബര്‍ വിംഗിന് കൈമാറി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ സുന്നി വിരുദ്ധ നിലപാടില്‍ വിശദീകരണം ആരാഞ്ഞ് സമസ്ത എന്ന തലക്കെട്ടിലാണ് സമസ്ത ഗ്ലോബല്‍ എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയില്‍ ചെയ്ത പോസ്റ്ററിനെതിരെയാണ് സി. മുഹമ്മദ് കുഞ്ഞി പരാതി നല്‍കിയത്. സമൂഹത്തില്‍ സ്പര്‍ദയും വിദ്വേഷവും കലാപവമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പോസ്റ്ററിലുള്ളതെന്നും മുഹമ്മദ് കുഞ്ഞി പരാതിയില്‍ പറയുന്നു.
Post a Comment
0 Comments