കാസർകോട്: റിട്ട.ബാങ്ക് ഉദ്യോഗസ്ഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കാന, ബാരിക്കാട്ടെ രാമചന്ദ്രനായിക് (65) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ട.ഉദ്യോഗസ്ഥനാണ്. ബുധനാഴ്‌ച രാവിലെയാണ് സംഭവം. കൊല്ലങ്കാനയിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് രാമചന്ദ്രനായിക് പുലർച്ചെ വീട്ടിൽ നിന്നു ഓട്ടോറിക്ഷയിൽ പുറപ്പെട്ടത്. കൊല്ലങ്കാനയിൽ എത്തിയപ്പോൾ പാണ്ഡവകരെ കുളത്തിനു സമീപത്തുള്ള നാഗരക്കട്ടയിൽ പ്രാർത്ഥിക്കണമെന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞു. ഓട്ടോയിൽ നിന്നു ഇറങ്ങിപ്പോയ രാമചന്ദ്രനായിക് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ അന്വേഷിച്ചു പോയി. ഈ സമയത്ത് രാമചന്ദ്രനായികിൻ്റെ വസ്ത്രങ്ങളും ചെരുപ്പും മൊബൈൽ ഫോണും കുളക്കരയിൽ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി പാതാളക്കരണ്ടി ഉപയോഗിച്ചാണ് മൃതദേഹം കരയ്ക്കെടുത്തത്.
Post a Comment
0 Comments