Type Here to Get Search Results !

Bottom Ad

കുടുംബ വഴക്ക്: അനുജൻ്റെ കുത്തേറ്റു ജേഷ്‌ഠൻ മരിച്ചു

കാസർകോട് (www.evisionnews.in) : സ്വത്ത് തർക്കത്തെ അനുജൻ്റെ കുത്തേറ്റു ജേഷ്‌ഠൻ മരിച്ചു. ചെമ്മനാട് മാവില റോഡ് പേറവളപ്പിൽ എ കുമാരൻ നായരുടെയും ഐങ്കൂറൻ കുഞ്ഞമ്മാർ യമ്മയുടെയും മകൻ ഐങ്കൂറൻ ചന്ദ്രനാ (52) തടയാൻ ശ്രമിച്ച പേറവളപ്പിലെ  എ കുമാരൻ നായരുടെ മകൻ മണികണ്‌ഠൻ (48) ഗോപി (49) എന്നിവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കൾ രാത്രി ഏഴരയോടെയാണ്  സംഭവം. കൂലി ജോലിക്കാരനായ ചന്ദ്രൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. ഈ സമയം സ്വത്ത് സംഭവമായി വിഷയങ്ങളുമായി ബന്ധപ്പെട്ട് സഹോരങ്ങൾ വീട്ടിൽ നിന്നു ബഹളം വയ്ക്കുകയായിരുന്നു. ഇതു മുർഛിച്ചതോടെ ഗംഗാധരൻ അവിടെ ഒളിപ്പിച്ച വച്ച കത്തിയെടുത്ത് ചന്ദ്രൻ്റെ നെഞ്ചിലേക്കു കുത്തുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് സമീപവാസികൾ എത്തുമ്പോഴേക്കും ചന്ദ്രൻ വീടിനു പുറത്ത് തളർന്നു വീണ നിലയിലായിരുന്നു. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാ നായില്ല.  മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ.  ഭാര്യ: കെ.രമണി. മക്കൾ: കെ മാളവിക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad