ഉപ്പള: പുത്തിഗെ മുഗു റോഡിലെ അബൂബക്കർ സിദ്ദീഖിനെ ഗൾഫിൽ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ഊർജിതമാക്കിയതിനു പിന്നാലെ കേസിലെ നിർണായക തെളിവായ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബലേനോ കാറാണ് തിങ്കളാഴ്ച ഉച്ചയോടെ പൈവളിഗെയ്ക്കു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്‌പിയെ കൂടാതെ എസ് ഐ രഞ്ജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് സ്ഥലത്തെത്തി. കാർ കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്‌ധരായ മെഹർബ, പി നാരായണൻ എന്നിവരും സ്ഥലത്തെത്തി കാർ പരിശോധിച്ചു.
Post a Comment
0 Comments