Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് കന്യപ്പാടി ഗോളിയടുക്ക വാര്‍ഡ് കൗണ്‍സില്‍ യോഗവും സ്വീകരണവും നടത്തി



\ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിലെ കന്യടപ്പാടി ശാഖ മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗവും സി പി ഐ എം ബന്ധം ഉപേക്ഷിച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്ന ഹമീദ് കെടഞ്ചിക്ക് സ്വീകരണ പരിപാടിയും ഗോളിയടുക്കയില്‍ നടന്നു. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി കാസര്‍കോട്് മണ്ഡലം വൈസ് പ്രസിഡന്റ് എംഎസ് ഹമീദ് ആമുഖപ്രഭാഷണം നടത്തി. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ജീവ കാരുണ്യ രംഗത്ത് കഴിഞ്ഞ കാലങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഹമീദ് കെടെഞ്ചി പാര്‍ട്ടിയില്‍ ചേര്‍ന്നത് വരുംനാളുകളില്‍ മുസ്ലിം ലീഗിന് ബദിയടുക്കയില്‍ കരുത്ത് പകരുമെന്ന് മാഹിന്‍ കേളോട്ട് പറഞ്ഞു.

മുസ്ലിം ലീഗിന്റെയും കെഎംസിസി അടക്കമുള്ള പോശക സംഘടനകളുടെയും ജീവകാരുണ്യമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അതില്‍ അകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ഹമീദ് കെടെഞ്ചി പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല ചാലക്കര, ഹമീദ് കെടെഞ്ചി ആശംസ പ്രസംഗം നടത്തി. ഇ പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇക്ബാല്‍ സ്വാഗത പ്രസംഗവും മാഹിന്‍ നന്ദിയും പറഞ്ഞു.

പ്രസ്തുത പരിപാടിയില്‍ വിദേശത്തേക്ക് പോകുന്ന എംഎസ്എഫ് പ്രവര്‍ത്തകനായ സൈഫുദ്ദീന് യാത്രയയപ്പ് നല്‍കി. വാര്‍ഡ് കമ്മിറ്റി ഭാരവാഹികളായി ഇപി അബ്ദുല്ല (പ്രസിഡന്റ്), ബിഎസ് മൊയ്തീന്‍ (ജന. സെക്ര), ബികെ ഉമ്പു (ട്രഷറര്‍), അഷറഫ് ഡികെ, മുഹമ്മദ് ജി (വൈസ് പ്രസി), നാസര്‍, കെകെ അബ്ദുല്ല (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad