Type Here to Get Search Results !

Bottom Ad

അപകടത്തിലെ വീഴ്ച; നീലേശ്വരത്തെ ക്ഷേത്രപരിസരത്ത് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം


കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ക്ഷേത്ര പരിസരത്ത് പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായും തര്‍ക്കമുണ്ടായി. ക്ഷേത്ര ഭാരവാഹികളില്‍ പൂര്‍ണ ഉത്തരവാദിത്വം ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച് കേസെടുത്തതിനെതിരായാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായുണ്ടെന്നും ഇതു മറച്ചുവെക്കാന്‍ വേണ്ടിയാണ് ക്ഷേത്ര ഭാരവാഹികളുടെ മുകളില്‍ വീഴ്ച ആരോപിച്ചതെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍, അപകടം നടന്നയുടനെ ഇത്തരം ആരോപണങ്ങള്‍ നടത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞ് സിപിഎം -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രംഗത്തെത്തി. ഇതിനിടയിലാണ് വാക്കേറ്റമുണ്ടായത്. പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

നിയമപരമായാണ് കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ ഏകപക്ഷീയമായാണ് നടപടിയെന്നും പൊലീസിന്റെ വീഴ്ച ഉള്‍പ്പെടെ പരിശോധിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പടക്കം പൊട്ടിക്കുന്നതിന് അനുമതി എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് പൊലീസാണെന്നും ഇല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൊലീസിനും ഉണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

വലിയ പടക്കങ്ങള്‍ അല്ല ഉണ്ടായിരുന്നതെന്നും വിഷുവിനൊക്കെ പൊട്ടിക്കുന്ന പടക്കങ്ങള്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. കെട്ടിടത്തിന്റ ഷീറ്റ് മാത്രമാണ് തകര്‍ന്നത്. എന്നാല്‍ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ജാഗ്രതക്കുറവുണ്ടായിട്ടുണ്ടാകും. എന്നാല്‍ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പെ കമ്മിറ്റി ഭാരവാഹികളുടെ മേല്‍ എല്ലാം കുറ്റവും ചുമത്തി രക്ഷപ്പെടാനാണ് ജില്ലാ ഭരണകൂടും പൊലീസും ശ്രമിക്കുന്നത്. അന്വേഷണം നടത്തണം. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടോയെന്ന് ഉള്‍പ്പെടെ പരിശോധിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അതേസമയം, അപകടം നടന്ന സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad