കോഴിക്കോട്: മുക്കം ഫൈസിയുടെ വിവാദ പരാമര്‍ശവുമായി ബ്ന്ധപ്പെട്ട് സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ മുശാവറാംഗങ്ങളുടെ തീരുമാനമായി ഇന്ന് പ്രസിദ്ധീകരിച്ച പ്രസ്താവനയെ തള്ളി സമസ്ത സീനിയര്‍ ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍. ഉമര്‍ ഫൈസിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ എന്റെ പേര് കാണുന്നു. അതുമായി എനിക്ക് യാതൊരു ബന്ധമില്ലെന്ന് അറിയിക്കുന്നു. ഉമര്‍ ഫൈസി എന്തു പ്രസംഗിച്ചു, എന്തിനു പ്രസംഗിച്ചു എന്ന് ചോദിച്ചാല്‍ എനിക്ക് ഒന്നും പറയാനില്ല. അദ്ദേഹത്തെ പ്രസംഗത്തെ ന്യായീകരിച്ച് കുറച്ചു മുശാവറാംഗങ്ങളുടേതായിവന്ന വാര്‍ത്തയില്‍ എന്റെ പേരു കാണുന്നു. അതു സംബന്ധിച്ച് എനിക്ക് യാതൊരു ബന്ധമില്ലെന്നും അദ്ദേഹത്തിന്റേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു.
മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലിസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സമസ്ത മുശാവറ അംഗങ്ങളുടേതായി സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു. യു.എം അബ്ദുറഹ്മാന്‍ മുസ്്ലിയാറെ കൂടാതെ മുശാവറ അംഗങ്ങളായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ഐ.ബി ഉസ്മാന്‍ ഫൈസി എറണാകുളം, ബി.കെ അബ്ദുല്‍ ഖാദര്‍ മുസ്്ലിയാര്‍ ബംബ്രാണ, അബ്ദുസലാം ദാരിമി ആലമ്പാടി, ഉസ്മാനുല്‍ ഫൈസി തോടാര്‍ എന്നിവരുടെ പേരും പ്രസ്താവനയിലുണ്ട്.
Post a Comment
0 Comments