കാസര്‍കോട്: കെഎസ്ആര്‍ടിസി നിയന്ത്രണംവിട്ട് ട്രാഫിക് സിഗ്നല്‍ തൂണിലിടിച്ചു പള്ളം റോഡിലേക്ക് ഇടിച്ചുകയറി. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ബസിനടിയിലായി. ഇന്ന് രാവിലെ കാസര്‍കോട് ട്രാഫിക് ജംഗ്ഷനിലാണ് സംഭവം. സ്റ്റാന്റിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ട്രാഫിക് ജംഗ്ഷനില്‍ ബ്രേക്ക് ഡൗണായി ട്രാഫിക് സിഗ്നിലില്‍ ഇടിച്ച ശേഷം പള്ളം റോഡിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മുന്നില്‍ മറ്റുവാഹനങ്ങളും യാത്രക്കാരും പെടാതിരുന്നത് വലിയ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡൈവറെ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment
0 Comments