കാസര്‍കോട്: നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചു. രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. 97 പേര്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ പത്തുപേരുടെ നില ഗുരുതരമാണ്. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റിയിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള 20ഓളം പേരെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ അതിന്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ വീഴുകയും ഉ?ഗ്രസ്‌ഫോടനം ഉണ്ടാകുകയുമായിരുന്നു. ക്ഷേത്രമതില്‍ക്കെട്ടിന് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ധാരാളം പേര്‍ തെയ്യം കാണാനായി കൂടി നിന്നിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം നിന്നിരുന്നവര്‍ക്കാണ് ?ഗുരുതരമായി പൊള്ളലേറ്റത്. ഉത്തരമലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ്. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് വീഴ്ച സംഭവിച്ചതായാണ് വിവരം. ആയിരകണക്കിന് ഭക്തര്‍ ഒരുമിച്ച് കൂടുന്ന സ്ഥലത്തോട് ചേര്‍ന്ന് വെടിമരുന്ന് പുര ഒരുക്കിയതില്‍ വലിയ വീഴ്ച സംഭവിച്ചു. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകട വിവരം അറിഞ്ഞയുടന്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പ കണ്ണൂര്‍ഡിഐജി രാജ് പാല്‍മീണഎന്നിവരുടെ നേതൃത്വത്തില്‍ അപകട സ്ഥലത്തെത്തുകയും അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അപകടം നടന്ന പ്രദേശം സന്ദര്‍ശിച്ചു. പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചിരുന്നു.
Post a Comment
0 Comments