കാസര്‍കോട്: ലോക മുസ്ലിം സമൂഹം ആഴത്തിലുള്ള വിശ്വാസത്തോടെയും ബഹുമാനത്തോടെയും ആദരിക്കുന്ന ഖുലഫായ റാശിദിന്റെ പാരമ്പര്യത്തെ അപമാനിക്കുന്ന നിലപാട് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു ഇസ്്‌ലാം വിരുദ്ധതയെന്നോണം പ്രകടമാക്കുന്നുവെന്ന് എസ്‌കെഎസ്എഫ്എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചരിത്രവും നീതിയുടെയും ചിഹ്നങ്ങള്‍ക്കുള്ള ആദരവിനെ പരാജയപ്പെടുത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍, ജനങ്ങള്‍ക്ക് മാതൃകയാവേണ്ടവരുടെ ഭാഗത്ത് നിന്ന് വരുന്നതിന് യോജിക്കുന്നതല്ല, എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ ഖാസിമി പടന്നയും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയും പ്രസ്താവിച്ചു.
'ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് വേണ്ടിയുള്ള ഗാന്ധിജിയുടെ അഭിപ്രായത്തില്‍ ഖലീഫ ഉമറിന്റെ നീതിബോധമുള്ള ഭരണമാണ് മാതൃകയായി സ്വീകരിക്കപ്പെടേണ്ടത്. ഭരണാധികാരികളില്‍ നിന്നുള്ള ഇത്തരം പ്രസ്താവനകള്‍, രാജ്യത്തിന്റെ മതേതരത്വത്തെയും സഹിഷ്ണുതയെയും ബാധിക്കുന്ന തരത്തിലാണ്. ഖലീഫമാരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ മുസ്ലിം സമൂഹത്തിന്റെ ആത്മഗൗരവത്തെയും മതസ്വാതന്ത്ര്യത്തെയും നിഷേധിക്കുകയാണ്- നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. എസ്‌കെഎസ്എസ്എഫ് കമ്മിറ്റി ഈവിവാദത്തില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
Post a Comment
0 Comments