Type Here to Get Search Results !

Bottom Ad

ഇടതു മാഫിയ ഭരണം; മുസ്ലിം ലീഗ് പ്രതിഷേധ സംഗമം 25ന്, എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും


കാസര്‍കോട്: കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാറിന്റെ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25ന് വൈകുന്നേരം നാലു മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തും. ആര്‍.എസ്.എസിന്റെ തിട്ടൂരത്തിനനുസരിച്ച് ഭരണം നടത്തുന്ന സര്‍ക്കാറിനും മലപ്പുറത്തെ അപരവത്ക്കരിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങള്‍ക്കുമെതിരെയാണ് പ്രക്ഷോഭം. മതസ്പര്‍ദ്ധ വളര്‍ത്തിയും ആര്‍.എസ്.എസിന്റെ അച്ചാരം പറ്റിയും പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിനും സര്‍ക്കാറിനുമെതിരെ ബഹുജന രോഷം ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം സംഘടിപ്പിക്കുന്നത്.

മുസ്ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തും. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷറഫ് എം.എല്‍.എ, വി.കെ.പി ഹമീദലി എന്നീ നേതാക്കള്‍ സംസാരിക്കും.മുസ്ലിം ലീഗ്, പോഷക സംഘടനകളുടെ മുഴുവന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലാ കൗണ്‍സില്‍ അംഗങ്ങളും മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവന്‍ മണ്ഡലം കൗണ്‍സില്‍ അംഗങ്ങളും മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുനിസിപ്പല്‍/ പഞ്ചായത്ത് കൗണ്‍സില്‍ അംഗങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് ജനപ്രതിനിധികളും പ്രക്ഷോഭത്തില്‍ നിര്‍ബന്ധമായും സംബന്ധിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad