ചെന്നൈ: തിരുച്ചിയിലെ കീല അംബികാപുരത്തെ വീട്ടില്‍ 15 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ ജീവനക്കാരനായ അരിയമംഗലം സ്വദേശി ജോണ്‍ ജൂഡിയുടെ മകള്‍ സ്റ്റെഫി ജാക്വിലിനാണ് മരിച്ചത്.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഞായറാഴ്ച രാത്രി ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത നൂഡില്‍സ് കഴിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് അവള്‍ ശീതളപാനീയം കഴിച്ചതായും പറയപ്പെടുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്നറിയാന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഹാത്മാഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അരിയമംഗലം പൊലീസ് പറഞ്ഞു.
Post a Comment
0 Comments