തിരുവനന്തപുരം: പൊലീസിനെ നിയന്ത്രിക്കുന്ന ഉന്നതര്‍ക്കെതിരായ പിവി അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ കടുത്ത വെട്ടിലായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി മുന്നറിയിപ്പ് തള്ളിയ അന്‍വറിന്റെ വെല്ലുവിളിയില്‍ സിപിഎം നേതൃത്വം മൗനത്തിലാണ്. ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ സമ്മതിച്ചിട്ടും തൊടാന്‍ മടിക്കുകയാണ് സര്‍ക്കാര്‍.
പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് അന്‍വറിന്റെ സ്‌ഫോടനാത്മകമായ ആരോപണങ്ങള്‍. എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും ഓഡിയോ വിവാദത്തിലും അന്‍വറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. ഒതുങ്ങാന്‍ ഇല്ലെന്ന് പറഞ്ഞുള്ള അന്‍വറിന്റെ വെല്ലുവിളി മുഖ്യമന്ത്രിക്കും സിപിഎമ്മിനും സാധാരണമായ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെയാണ് അതീവ ഗുരുതര ആക്ഷേപങ്ങള്‍. രണ്ടുപേരും പിണറായിയുടെ വിശ്വസ്തരാണ്. മുഖ്യമന്ത്രിയെ തൊടുന്നില്ലെങ്കിലും അന്‍വറിനറെ കല്ലുകള്‍ കൊള്ളുന്നത് പിണറായിക്കാണെന്ന് വ്യക്തമാണ്. അധോലോക ബന്ധമുള്ള ക്രിമിനലുകളാണ് സേനാ തലപ്പത്തെന്ന് സിപിഎം സ്വതന്ത്ര എംഎല്‍എ പറയുമ്പോള്‍ പിണറായിക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറാനാകാത്ത സ്ഥിതിയാണ്. എന്നാല്‍ ഇതുവരെയും വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ തയാറായിട്ടില്ല.
Post a Comment
0 Comments