കാസര്‍കോട്: കീഴൂര്‍ ഹാര്‍ബറിന് സമീപം ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസിയായ യുവാവിനെ കണ്ടെത്താന്‍ അഞ്ചാം ദിവസം നടത്തിയ തിരച്ചിലും വിഫലം. ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ ശനിയാഴ്ച രാവിലെയോടെയാണ് കാണാതായത്. നാലു രാത്രിയും അഞ്ചു പകലുകളും പിന്നിട്ടിട്ടും യുവാവിനെ കണ്ടെത്താനാവാത്തത് നാടിനെയാകെ നടുക്കുകയാണ്. ഫിഷറീസ് ബോട്ടുകളില്‍ തിരച്ചില്‍ തുടരുകയാണെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന ആരോപണവും ശക്തമാണ്.
റിയാസിനെ കാണാതായെന്ന് പറയുന്ന ഭാഗത്ത് കരിങ്കല്‍ക്കൂട്ടങ്ങളുള്ളതിനാല്‍ കുടുങ്ങിയിട്ടുണ്ടോ എന്ന സംശയത്തിലാണ് റെസ്‌ക്യൂ അധികതരും നാട്ടുകാരും. കഴിഞ്ഞ മൂന്നു ദിവസവും പേരിനുമാത്രമാണ് തിരച്ചിലെന്നാണ് ആരോപണം. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അഷ്‌റഫ് എംഎല്‍എ എന്നിവരടക്കം ജനപ്രതിനിധികളുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി ഇന്നലെ മുങ്ങല്‍ വിദഗ്ധനെ എത്തിച്ചും കോസ്റ്റ് ഗാര്‍ഡിന്റെ എംആര്‍എസ്.സി ബേപ്പൂര്‍ ഡോമിനര്‍ ഹെലികോപ്റ്ററും എത്തിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി.
നാളെ നേവിയുടെ സ്‌കൂബ ഡൈവിംഗ് ടീമിനെ കൊണ്ട് തിരച്ചില്‍ നടത്തും. ബേപ്പൂര്‍ ഡോമിനര്‍ ഹെലികോപ്റ്റര്‍ എത്തിച്ച് തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ നേവിയുടെ സ്‌ക്യൂബ ഡൈവിങ് ടീമിന്റെ സഹായം തേടിയത്. കീഴൂര്‍ മുതല്‍ തലശേരി വരെ ഒരു ഷിപ്പും തിരിച്ച് തലശേരി മുതല്‍ കീഴൂര്‍ വരെ മറ്റൊരു ഷിപ്പും തിരച്ചില്‍ നടത്തും. നേവിയുടെ സ്‌കൂബ ഡൈവിംഗ് ടീം നാളെ രാവിലെ കാസര്‍കോട് എത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Post a Comment
0 Comments