Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ രണ്ടര വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന 49കാരന്‍ അറസ്റ്റില്‍


കാസർകോട്: രണ്ടര വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അറസ്റ്റില്‍. എറണാകുളം പറവൂർ സ്വദേശി അനീഷ്കുമാറിനെ (49)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നത്. ശനിയാഴ്ച രാത്രി 7.30ന് നാഗർകോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് കാസർകോട് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. പെണ്‍കുഞ്ഞുമായി ജനറല്‍ കംപാർട്മെന്റിലായിരുന്നു ഇയാളുടെ യാത്ര.

പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെന്ന വിവരം മറ്റു യാത്രക്കാരാണ് അധികൃതരെ അറിയിച്ചത്. മുംബൈയി‍ല്‍നിന്നു മടങ്ങുകയായിരുന്ന അനീഷ്കുമാർ, മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍വച്ച്‌ കുട്ടി തന്റെ കയ്യില്‍ പിടിച്ചെന്നും തനിക്കു പെണ്‍കുട്ടി ഇല്ലാത്തതിനാല്‍ ഒപ്പംകൂട്ടിയെന്നുമാണ് റെയില്‍വേ പൊലീസിനോടു പറഞ്ഞത്.

തുടർന്ന് മംഗളൂരു റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. ഇതിനിടെ, മംഗളൂരു കങ്കനാടിയില്‍ താമസിക്കുന്ന ന്യൂഡല്‍ഹി സ്വദേശികളായ ദമ്ബതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചിരുന്നു.
കുഞ്ഞിന്റെ ചിത്രം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കങ്കനാടി പൊലീസും മാതാപിതാക്കളും ചൈല്‍ഡ്‌ലൈൻ അധികൃതരും രാത്രി വൈകി കാസർകോട് റെയില്‍വേ സ്റ്റേഷനിലെത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം മാതാപിതാക്കള്‍ക്കു കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad