കാസര്‍കോട്: ചൂരല്‍ കൊണ്ടുള്ള അടിയില്‍ ഒമ്പതുവയസുകാരിയായ വിദ്യാര്‍ഥിനിയുടെ കൈവിരല്‍ ചതഞ്ഞു. ട്യൂഷന്‍ അധ്യാപിക അടിച്ചതാണെന്ന പരാതിയുമായി രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനും ഹൊസ്ദുര്‍ഗ് പൊലിസിലും പരാതി നല്‍കി. കാഞ്ഞങ്ങാട് തീരദേശത്തെ യു.പി സ്‌കൂളിലെ നാലാംതരത്തില്‍ പഠിക്കുന്ന കുട്ടിയാണ് അടികൊണ്ട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ച കുട്ടിയുടെ മൊഴിയെടുക്കുമെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍ പറഞ്ഞു. അതിനിടെ പത്താംക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
കാഞ്ഞങ്ങാട്ടെ ഒരു സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആഗസ്ത് 26നാണ് സംഭവം നടന്നത്. ചില വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂളില്‍ വച്ച് അടി നടന്നിരുന്നു. ഇതില്‍ പെടാത്ത വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് കാലിന് അടിച്ചുവെന്നും കോളര്‍ പിടിച്ചുവെന്നുമാണ് പരാതി. എന്നാല്‍ ജൂനിയര്‍ വിദ്യാര്‍ഥികളുമായി അടിയുണ്ടാക്കിയതിന് വിദ്യാര്‍ഥികളെ ശാസിക്കുകയാണ് ചെയ്ത തെന്നും വിദ്യാര്‍ഥികളിലൊരാള്‍ അധ്യാപകന്റെ കോളര്‍ പിടിച്ചുവലിച്ചുവെന്നും അധ്യാപകര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments