Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് മന്ത്രിസഭയിൽ അഴിച്ചുപണി; എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസ് എൻസിപി മന്ത്രിയാകും


തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭയിൽ അഴിച്ചുപണി. എൻസിപിയുടെ മന്ത്രിയായ എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ ധാരണ. എൻസിപി ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനമായത്. ഇന്നലെ കൊച്ചിയിലാണ് അടിയന്തര യോഗം നടന്നത്. യോഗത്തിൽ പത്ത് ജില്ലാ പ്രസിഡന്റുമാരാണ് പങ്കെടുത്തത്. അസൗകര്യം മൂലം നാല് ജില്ലാ പ്രസിഡന്റുമാർ യോഗത്തിൽ നിന്നും വിട്ടുനിന്നു. 

കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒഴികെ ബാക്കി ഒമ്പത് ജില്ലാ പ്രസിഡന്റുമാരും കുട്ടനാടൻ എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തോട് യോചിച്ചു. തീരുമാനം പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിക്കാൻ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അഞ്ചാം തിയ്യതി ഡൽഹിയിലേക്ക് തിരിക്കും. എകെ ശശീന്ദ്രൻ, തോമസ് കെ തോമസ്, പി സി ചാക്കോ, ശരദ് പവാർ എന്നിവർ അഞ്ചാം തിയ്യതി ഡൽഹിയിൽ ചേരുന്ന യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനമാകും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad