കോഴിക്കോട്: ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി. ചിക്കന്‍ ബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട രണ്ട് യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് യുവതികള്‍ക്ക് ചിക്കന്‍ ബര്‍ഗറില്‍ നിന്ന് പുഴുവിനെ ലഭിച്ചത്.
വൈകുന്നേരം 6.30ന് വെള്ളിമാടികുന്ന് മൂഴിക്കലിലെ എംആര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഓണ്‍ലൈനില്‍ വാങ്ങിയതായിരുന്നു ചിക്കന്‍ ബര്‍ഗര്‍. വാങ്ങിയ രണ്ട് ചിക്കന്‍ ബര്‍ഗറില്‍ ആദ്യത്തേത് പരാതിക്കാര്‍ മുഴുവനായി കഴിച്ചു. രണ്ടാമത്തെ ബര്‍ഗര്‍ പരിശോധിക്കുമ്പോഴായിരുന്നു പുഴുവിനെ കണ്ടെത്തിയത്.
Post a Comment
0 Comments