Type Here to Get Search Results !

Bottom Ad

ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാക്കും; വമ്പൻ പ്രഖ്യാപനവുമായി മുകേഷ് അംബാനി


ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സിന്‍റെ 47-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ക്ലൗഡ് സ്റ്റോറേജ് സൗകര്യം ലഭ്യമാകുന്നതോടെ മെമ്മറി കുറവായതിനാല്‍ ഫോണ്‍ ഹാംഗ് ആവുന്നതുപോലെയുള്ള ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

വെല്‍ക്കം ഓഫര്‍ എന്ന നിലയിലാണ് ഉപയോക്താത്തള്‍ക്ക് 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് സേവനം. ജിയോ ഉപയോക്താക്കള്‍ പ്രതിമാസം ശരാശരി 30 ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നത്. ജിയോ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അവരുടെ ഫോണിലെ ഫോട്ടോയും വിഡീയോയും ഡോക്യുമെന്‍റ്സുകളും സൂക്ഷിക്കാനായി 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗകര്യം സൗജന്യമായി ലഭിക്കുമെന്നും അംബാനി വ്യക്തമാക്കി.

അതേസമയം നല്‍കുകയെന്നും കഴിഞ്ഞ എട്ട് വര്‍ഷത്തിനുളളില്‍ ജിയോ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ കമ്പനിയായി മാറിയെന്നും അംബാനി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി റിലയന്‍സ് വലിയ ടെക് കമ്പനിയായി പരിണമിക്കുന്നതിനെക്കുറിച്ചുള്ള സൂചനകളും മുകേഷ് അംബാനി നല്‍കി. അതിനുള്ള ചാലക ശക്തിയാകും ജിയോ എന്നും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അംബാനി കൂട്ടിച്ചേർത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad