കാസര്‍കോട്: മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം. പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസുകാരനെ കാര്‍ ഇടിച്ചു തെറുപ്പിച്ചു. കാസര്‍കോട് കെ.എ.പി ക്യാമ്പിലെ പൊലീസുകാരനായ നിഥിന്‍ ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ കാറോടിച്ചിരുന്ന നാസര്‍ എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിനു കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 8.30മണിയോടെയാണ് സംഭവം. കാറില്‍ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവമറിഞ്ഞ് എത്തിയതായിരുന്നു എസ്.ഐ നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. ഉപ്പള ടൗണിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറിനു സമീപത്തേക്ക് നീങ്ങുന്നതിനിടയില്‍ സ്റ്റാര്‍ട്ട് ചെയ്ത കാര്‍ പിന്നോട്ട് എടുത്ത് പൊലീസുകാരനെ ഇടിച്ചിട്ട ശേഷം അമിത വേഗതയില്‍ മുന്നോട്ടു പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അക്രമിയെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി.
Post a Comment
0 Comments