Type Here to Get Search Results !

Bottom Ad

ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണിക സമർപ്പണം എട്ടിന്


കാസർകോട്: നാടിന് വെളിച്ചം നൽകിയിരുന്ന മഹാന്മാരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിതത്തിലേക്കും കർമ്മമണ്ഡലങ്ങളിലേക്കും വെളിച്ചം വീശിയിരുന്ന സ്മരണികകളുടെ പുതിയ പതിപ്പുകളുടെ സമർപ്പണം സെപ്തംബർ എട്ടിന് നടക്കും. 50 വർഷങ്ങൾക്കു് മുൻപ് പ്രസിദ്ധീകരിച്ച ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥവും 2010ൽ പ്രസിദ്ധീകരിച്ച ശിഹാബ് തങ്ങൾ സ്മരണികയുമാണ് പുതിയ കെട്ടിലും മട്ടിലും സമർപ്പിക്കപ്പെടുന്നത്.

സെപ്തമ്പർ എട്ടിന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേരുന്ന പരിപാടി മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുസ്തക സമർപ്പണം നിർവ്വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർ ഏറ്റ് വാങ്ങും.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറയും. പ്രമുഖ വ്യവസായി അബ്ദുൽ ഖാദിർ മുഹമ്മദ് തെരുവത്ത് മുഖ്യാതിഥിയാവും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, എം.എൽ.എമാരായ സി.എച്ച്.കുഞ്ഞമ്പു, എ.കെ.എം.അഷ്റഫ്, ഡി.സി.സി.പ്രസിഡണ്ട് പി.കെ.ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എം.മുനീർ ഹാജി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര സംബന്ധിക്കും. സംഘാടക സമിതി ട്രഷറർ കെ.എം.അബ്ദുൽ റഹ്മാൻ നന്ദി രേഖപ്പെടുത്തും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad