Type Here to Get Search Results !

Bottom Ad

ഭക്ഷണം വൈകിയതിനെച്ചൊല്ലി തർക്കം; ഹോട്ടലുടമകളും സംഘവും യുവാവിനെ തല്ലിക്കൊന്നു


ന്യൂഡൽഹി: ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഹോട്ടലുടമകളുടെയും സംഘത്തിന്റേയും ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പടിഞ്ഞാറൻ ഡൽഹിയിലെ റജൗരി ​ഗാർഡൻ പ്രദേശത്തെ ഒരു ധാബയിലാണ് സംഭവം. 29കാരനായ ഹർനീഥ് സിങ് സച്ച്‌ദേവയാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ധാബയിലെത്തിയ സിങ് ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ ഭക്ഷണം എത്താൻ വൈകിയതോടെ ഇയാൾ ചോദ്യം ചെയ്യുകയും ജീവനക്കാരുമായി വാക്കുതർക്കത്തിലെത്തുകയും ചെയ്തു. തുടർന്ന് ജീവനക്കാർ കടയുടമകളായ കേതൻ നരുല, അജയ് നരുല എന്നിവരെ വിളിച്ചുവരുത്തി.

ഏതാനും ആളുകളുമായി ധാബയിലെത്തിയ ഉടമകൾ യുവാവിനെ ചോദ്യം ചെയ്യുകയും വഴക്കുണ്ടാവുകയും ചെയ്തു. തുടർന്ന് സംഘം കൂട്ടംചേർന്ന് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് ഡി.സി.പി വിചിത്ര വീർ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad