കാസര്‍കോട്: അനധികൃത പാരാമെഡിക്കല്‍ കോഴ്‌സുകള്‍ സംബന്ധിച്ച ഹരജിയില്‍ സുപ്രിം കോടതിയുടെ ഇടപെടല്‍. നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലെയ്ഡ് ഹെല്‍ത്ത് പ്രഫഷന്‍ ആക്റ്റ് 2022ല്‍ പാസായെങ്കിലും നടപ്പിലായിരുന്നില്ല. ഇതിനെതിരെ ജോയിന്റ് ഫോറം ഓഫ് മെഡിക്കല്‍ ടെക്‌നോളിസ്റ്റ്‌സ് ഓഫ് ഇന്ത്യ നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതി ഇടപെടല്‍. എല്ലാ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുടെയും അടിയന്തര യോഗം വിളിച്ചുചേര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാറിനോട് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പാരാമെഡിക്കല്‍ കോഴ്‌സുകളും ബിരുദങ്ങളും നല്‍കുന്ന അനധികൃത ഏജന്‍സികള്‍ പല ആശുപത്രികളുടെയും പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കോഴ്‌സ് കഴിഞ്ഞ് ജോലിക്കോ തുടര്‍പഠനത്തിനോ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിയുന്നത്. 2013ല്‍ യുജിസി പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം പ്രൈവറ്റ് ഡീംഡ് സര്‍വകലാശാലകള്‍ എന്നിവയ്ക്ക് ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നതിന് ഏതെങ്കിലും കോളജിനെയോ സ്ഥാപനത്തെയോ അഫിലിയേറ്റ് ചെയ്യാനാവില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. വലിയ തുക ചെലവിട്ട് പഠിച്ചിട്ടും തുല്യത സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പിഎംസി രജിസ്റ്റര്‍ ചെയ്യാനും അതുവഴി പി.എസ്.സി വഴി പാരാമെഡിക്കല്‍ തസ്തികകള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നില്ല. വിദേശജോലികള്‍ക്കും അപേക്ഷിക്കാനാവാത്ത സ്ഥിതിയുമുണ്ട്.
സംസ്ഥാനത്തുടനീളം പൊട്ടിമുളക്കുന്ന അനധികൃത ഡിഎംഎല്‍ടിയും മറ്റു പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളും നടത്തുന്ന ചില ഏജന്‍സികള്‍ സാധുവല്ല എന്നു കാണിച്ച് പ്രമുഖ കരിയര്‍ വിദഗ്ധന്‍ നിസാര്‍ പെറുവാഡ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കും മറ്റു കത്ത് നല്‍കിയിരുന്നു. അതിനിടയിലാണ് സമാന ഹരജിയില്‍ സുപ്രിം കോടതിയുടെ പ്രതികരണം.
Post a Comment
0 Comments