Type Here to Get Search Results !

Bottom Ad

നഴ്സിങ് വിദ്യാർത്ഥിനി പൂട്ടിയിട്ട മുറിയിൽ മരിച്ച നിലയിൽ; കൈയിൽ ഡ്രിപ്പിട്ട നിലയിൽ മൃതദേഹം


ഡൽഹിയിലെ ന്യൂ അശോക് നഗറിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ പൂട്ടിയിട്ട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ കൈയിൽ കാനുലയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി. കൈയിൽ ഡ്രിപ്പിട്ട നിലയിലായിരുന്നു മൃതദേഹം. അതേസമയം പെൺകുട്ടിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി.

പൂട്ടിയ വാതിലിന് പിന്നിലായി പെൺകുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. വാതിൽ തുറക്കാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു. സെൻട്രലൈസ്ഡ് ആക്‌സിഡൻ്റ് ആൻഡ് ട്രോമ സർവീസസ് ടീമിലെ മെഡിക്കൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പെൺകുട്ടി മരിച്ചതായി സ്ഥിരീകരിച്ചു.

അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കൈയിൽ കാനുലയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി. വിശദമായ അന്വേഷണത്തിനായി പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad