കാസര്‍കോട്: അഭിമാനകരമായ അസ്തിത്വത്തിന്റെ പോരാട്ട വീഥിയില്‍ ഐക്യത്തിന്റെയും അതിജീവനത്തിന്റെയും കരുത്തോടെ സംഘടനാ ശാക്തീകരണത്തിന് വിദ്യാര്‍ഥിനിപക്ഷം ഒരുമിക്കണമെന്ന ആഹ്വാനത്തോടെ 'ഐക്യം, അതിജീവനം, അഭിമാനം' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ ജില്ലാ വിദ്യാര്‍ഥിനി സംഗമം കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചു. സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് അവസാ നിക്കും.
ഐക്യം, അതിജീവനം, അഭിമാനം എന്നീ മൂല്യങ്ങള്‍ മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.ഐക്യദാര്‍ഢ്യം നമ്മെ ശക്തി പ്പെടുത്തുകയും പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതേസമയം, അതിജീവനം എന്നത് നമ്മുടെ അസ്തിത്വത്തെ സംരക്ഷിക്കുന്നതിനുള്ള നിരന്തര മായ പരിശ്രമ മാണ്. നമ്മുടെ സംസ്‌കാരം, പാരമ്പര്യം എന്നിവയെക്കുറിച്ചുള്ള അഭിമാനം നമ്മില്‍ ആത്മ വിശ്വാസം നിറയ്ക്കുകയും മുന്നോട്ട് പോകാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഈ മൂല്യങ്ങള്‍ നമ്മുടെ ജീവിത ത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചാല്‍ മാത്രമേ നമുക്ക് ഒരു സമൃദ്ധമായ സമൂഹം കെട്ടിപ്പടു ക്കാന്‍ കഴിയൂ വെന്നും യോഗം പ്രതിജ്ഞ പുതുക്കി.
ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ നടത്തിയ വിദ്യാര്‍ഥിനി സംഗമം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് ഷഹാന അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട് മുഖ്യാഥിതിയായി. ഹരിത സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഷഹീദ റാഷിദ് കമ്മിറ്റി പ്രഖ്യാപനം നടത്തി. ഹരിത സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഫ്ഷീല ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് താഹ തങ്ങള്‍, ജംഷീദ് ചിത്താരി, ജാബിര്‍ തങ്കയം, അസഹറുദ്ധീന്‍ മണിയണോടി, സലാം ബെളിഞ്ചം, ജംഷി മൊഗ്രാല്‍, സൈഫുദീന്‍ തങ്ങള്‍, മൈമൂന, ഷഹാന മറിയം, സുല്‍ഫ, ഫാത്തിമ സംസാരിച്ചു. അഷ്രീഫ ജാബിര്‍ സ്വാഗതവും ഹനാന ഷഹ്മ നന്ദിയും പറഞ്ഞു.
Post a Comment
0 Comments