ജൗന്‍പൂര്‍: ഭര്‍ത്താവുമായി വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ യുവതി രണ്ടുവയസുകാരനായ മകനെ വെട്ടിക്കൊലപ്പെടുത്തി. യുപിയിലെ ജെധ്പുര ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം . പ്രതി വന്ദന ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് തല്‍ക്ഷണം മരിച്ചു. മകനെ കൊന്നതിനു ശേഷം വന്ദന സ്വന്തം കഴുത്ത് മുറിക്കാന്‍ ശ്രമിച്ചുവെന്നും ഇത് കണ്ട ഭര്‍ത്താവും കത്തികൊണ്ട് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഉമാശങ്കര്‍ സിങ് പറഞ്ഞു. ദമ്പതികളെ വാരണാസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മേയില്‍ കര്‍ണാടകയിലെ ഉത്തര കന്നഡയിലും സമാനസംഭവം നടന്നിരുന്നു. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി സംസാരശേഷിയില്ലാത്ത മകനെ മുതലകള്‍ നിറഞ്ഞ നദിയിലെറിയുകയായിരുന്നു. ദണ്ഡേലി താലൂക്കിലാണ് സംഭവം. സാവിത്രി(26) എന്ന യുവതിയാണ് ഭര്‍ത്താവ് രവികുമാറുമായി(27)വഴക്കിട്ടതിനെ തുടര്‍ന്ന് ആറുവയസുകാരനെ നദിയിലെറിഞ്ഞത്.
Post a Comment
0 Comments