Type Here to Get Search Results !

Bottom Ad

'അമ്മ'യ്ക്ക് വീഴ്ച പറ്റി, ആരോപണ വിധേയർ മാറിനിൽക്കണം, പേരുകൾ പുറത്തുവരട്ടെ: പൃഥ്വിരാജ്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്റെ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. കുറ്റാരോപിതരായ എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. ‘അമ്മ’ സംഘടനയ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്നും പൃഥ്വിരാജ് പ്രസ് മീറ്റില്‍ വ്യക്തമാക്കി.

പൃഥ്വിരാജിന്റെ വാക്കുകള്‍:

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സൂപ്പര്‍സ്റ്റാറുകളെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം. ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ പഴുത് അടച്ചുള്ള അന്വേഷണം ഉണ്ടാവണം. അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. ആരോപണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അന്വേഷണങ്ങള്‍ ഉണ്ടാകണം. ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. നമ്മുടെ നാട്ടിലെ നിയവ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്.

വേട്ടക്കാരുടെ പേരുകള്‍ സംസരക്ഷിക്കപ്പെടേണ്ട വ്യവസ്ഥിതി നാട്ടില്‍ ഇല്ലാത്തിടത്തോളം കാലം അത് പുറത്തുവിടുന്നതില്‍ നിയമ തടസമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആ പേരുകള്‍ പുറത്തു വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനോ നിങ്ങളോ അല്ല, അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെയാണ്. ഹേമാ കമ്മീഷനുമായി ആദ്യം സംസാരിച്ച ആളുകളില്‍ ഒരാളാണ് ഞാന്‍. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഒരു സമഗ്രമായ പഠനം നടതതുവാനും അതിനെ തുടര്‍ന്ന് എങ്ങനെ ഒരു സേഫ് വര്‍ക്ക് സ്‌പേസ് ഉണ്ടാക്കാന്‍ സാധിക്കും എന്നതിനെ കുറിച്ച് ചിന്തിക്കാനും കൂടി വേണ്ടിയാണ്.

ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു എന്നതില്‍ ഞാന്‍ ഞെട്ടേണ്ടത് എന്തിനാണ്. കുറ്റകൃത്യങ്ങള്‍ ചെയ്ത ആള്‍ക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഇനി തുടര്‍ന്ന് എന്താണ് നടക്കാന്‍ പോകുന്നത്, തുടര്‍ന്നുള്ള നടപടികള്‍ അറിയാന്‍ എനിക്കും ആകാംഷയുണ്ട്. എന്ത് നിലപാടാണ് എന്ന് ഞാന്‍ വ്യക്തമാക്കിയാലും ഇല്ലെങ്കിലും എന്റെ നിയന്ത്രണത്തില്‍ ഉള്ളത് എന്താണ് എനിക്ക് ചുറ്റുമുള്ള എന്റെ വര്‍ക്ക് സ്‌പേസ് ആണ്. ഞാന്‍ സുരക്ഷിതമാക്കാം എന്ന് പറയാന്‍ പറ്റുക എന്റെ വര്‍ക്ക് സ്‌പേസ് മാത്രമാണ്.

എന്റെ തൊഴിലിടം ഞാന്‍ സുരക്ഷിതമാക്കും അതിനപ്പുറത്തേക്ക് ഞാന്‍ ഇതില്‍ ഉള്‍പ്പെടില്ല എന്ന് പറഞ്ഞാല്‍ തീരുന്നതല്ല ഞാന്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കാരുടെ ഉത്തരവാദിത്വം. ഞാന്‍ ഇതില്‍ ഇല്ല എന്നിടത്ത് തീരുന്നതല്ല എന്റെയോ നിങ്ങളുടെയോ ഉത്തരവാദിത്വം. ഒരു പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാല്‍ അങ്ങനൊരു പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാന്‍ കഴിയില്ല. ഞാന്‍ അവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അവരാല്‍ ഞാന്‍ ബാധിക്കപ്പെട്ടിട്ടില്ല. ബാധിക്കപ്പെട്ടവര്‍ ഉണ്ടെങ്കില്‍ അവരുടെ ദുഃഖങ്ങള്‍ കേള്‍ക്കണം. ഞാന്‍ അത് അനുഭവിച്ചിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad