Type Here to Get Search Results !

Bottom Ad

ജാര്‍ഖണ്ഡിലെ വൈദ്യുത നിലയത്തിലെ ജനറേറ്ററിന് തകരാര്‍; സംസ്ഥാനത്ത് ഏഴ് മണി മുതല്‍ രാത്രി 11 മണി വൈദ്യുതി നിയന്ത്രണം


സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ദ്ധനവും, ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി കെഎസ്ഇബി പറയുന്നത്.

വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad