Type Here to Get Search Results !

Bottom Ad

കാരുണ്യ സേവന രംഗത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ പകര്‍ത്തിയത് അനുകരണീയ മാതൃക: ഇ.ടി മുഹമ്മദ് ബഷീര്‍


കാസര്‍കോട്: കാരുണ്യ സേവന രംഗത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ പകര്‍ ത്തിയത് അനുകരണീയ മാതൃകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മര്‍ഹൂം ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഇസാദ് ചികിത്സാ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗികളുമായി ഹൃദയബന്ധം സൂക്ഷിച്ച നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ജീവിതത്തിലുടനീളം നല്ല പെരുമാറ്റ വും ജീവിത വിശുദ്ധിയും കാണിച്ച വ്യക്തിത്വമായിരുന്നു തങ്ങള്‍. രോഗികളെ സഹായിക്കാനും അവരുമായി ഹൃദയബന്ധം കാത്തു സൂക്ഷിക്കാനുമാണ് തങ്ങള്‍ ഏറെ സമയം ചിലവഴിച്ച തെന്നും ഇ.ടി പറഞ്ഞു. ഈ പദ്ധതി നടപ്പിലാ ക്കാന്‍ കെ.എം.സി.സി നേതാക്കള്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി യുടെ ഇസാദ് ചികിത്സാ ധനസഹായ പദ്ധതി മാതൃകാപരമാണെന്ന് ഇ.ടി പറഞ്ഞു.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹ്‌മദ് സാജു അനുസ്മരണ പ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ ഹനീഫ് സ്വാഗതം പറഞ്ഞു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, എ.കെ.എം അഷ്റഫ് എം.എൽ.എ, നിസാർ തളങ്കര, എം.ബി യൂസുഫ്, എ.എം കടവത്ത്, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എ.ജി.സി ബഷീർ, അബ്ദുള്ള കുഞ്ഞി ചെർക്കള, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, ടി.എം ഇഖ്ബാൽ, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദറുദ്ധീൻ, സത്താർ വടക്കുമ്പാട്, അബ്ബാസ് ബീഗം, ബീഫാത്തിമ ഇബ്രാഹിം, അഷ്റഫ് എടനീർ, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, കെ.പി അബ്ബാസ് കളനാട്, ഹസൈനാർ ബീജന്തടുക്ക, ബഷീർ പാറപ്പള്ളി, റഷീദ് ഹാജി കല്ലിങ്കാൽ, റാഫി പള്ളിപ്പുറം, സലീം ചേരങ്കൈ, ആദം കുഞ്ഞി തളങ്കര, സാദിഖ് പാക്യാര, അനസ് എതിർത്തോട്, കെ.പി മുഹമ്മദ് അഷ്റഫ്, അസീസ് കളത്തൂർ, സഹീർ ആസിഫ്, സയ്യിദ് താഹ ചേരൂർ, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, ഷാഹിന സലീം, എ.പി ഉമ്മർ, റഫീഖ് മാങ്ങാട്, ഹനീഫ് കട്ടക്കാൽ, ആരിഫ് കൊത്തിക്കാനം സംബന്ധിച്ചു. ഹസൈനാർ ബീജന്തടുക്ക നന്ദി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad