Type Here to Get Search Results !

Bottom Ad

മണ്ണിടിച്ചിലില്‍ മുടങ്ങിക്കിടന്ന മംഗളൂരു- ബംഗളൂരു പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു


മംഗളൂരു: ഹാസന്‍ ജില്ലയിലെ ബല്ലുപേട്ട്- സകലേഷ്പുര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ അചങ്കി-ദോഡ്ദനഗരയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ കാരണം തടസപ്പെട്ടിരുന്ന മംഗളൂരു- ബംഗളൂരു പാതയിലെ ട്രെയിന്‍ സര്‍വീസുകള്‍ തിങ്കളാഴ്ച വൈകിട്ടോടെ പൂര്‍ണമായും പുനഃസ്ഥാപിച്ചു. ദക്ഷിണ- പശ്ചിമ റെയില്‍വേയാണ് ഈവിവരം അറിയിച്ചത്. നിര്‍ത്തിവെച്ചിരുന്നു എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇപ്പോള്‍ പുനരാരംഭിച്ചതായി റെയില്‍വേ വ്യക്തമാക്കി. മണ്ണിടിച്ചില്‍ സംഭവിച്ച സ്ഥലത്ത് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ട്രെയിനുകള്‍ നിശ്ചിത സമയത്ത് തന്നെ സഞ്ചരിക്കും. 16ന് മലയില്‍ നിന്ന് മണ്ണ് പാളങ്ങളില്‍ വീണതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ ആദ്യം നിര്‍ത്തിയിരുന്നു. മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ ഉടനെ ആരംഭിച്ചെങ്കിലും തുടര്‍ച്ചയായ മണ്ണിടിച്ചില്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഇപ്പോള്‍ പാളങ്ങളില്‍ നിന്ന് മണ്ണ് പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad