കാസര്‍കോട്: കാന്‍സര്‍ രോഗികള്‍ക്ക് 'കാരുണ്യ സ്പര്‍ശം' ലാഭരഹിത കാന്‍സര്‍ മരുന്നു വിതരണ കൗണ്ടര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, ആശുപത്രി സൂപ്രണ്ടന്റ് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍, ഡെപ്യൂട്ടി സൂപ്രണ്ടന്റ്് ഡോ. എ. ജമാല്‍ അഹമ്മദ്, സ്റ്റോര്‍ സൂപ്രണ്ടന്റ് ശ്രീഹരിനാഥ്, വെയര്‍ ഹൗസ് മാനേജര്‍ അനില്‍ സംസാരിച്ചു.
കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നുകള്‍ ലാഭവിഹിതമില്ലാതെ കമ്പനി വിലക്ക് തന്നെ കാരുണ്യസ്പര്‍ശം കൗണ്ടറില്‍ വിതരണം ചെയ്യും. തുടക്കത്തത്തില്‍ 240 ഓളം മരുന്നുകള്‍ കൗണ്ടറില്‍ ലഭ്യമാകും. കാന്‍സര്‍ രോഗികള്‍ക്കുള്ള വിലയേറിയ മരുന്നുകള്‍ ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി ന്യായമായ വിലക്ക് രോഗികള്‍ക്ക് ലഭ്യമാക്കുകയാണ് ഈ സംരഭത്തിന്റെ ലക്ഷ്യം.
Post a Comment
0 Comments