കാഞ്ഞങ്ങാട്: വ്യാപാര പ്രമുഖന്‍ ചിത്താരിയിലെ കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി (89) നിര്യാതനായി. അതിഞ്ഞാലിലെ കുളിക്കാട് സെറാമിക് ഹൗസ്, കുളിക്കാട് ഇലക്ട്രികല്‍സ്, കുളിക്കാട് ഏജന്‍സീസ്, കുളിക്കാട് ഹാര്‍ഡ്വെയേര്‍സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. മംഗ്‌ളൂറിലെ അറ്റെലിയര്‍ ജി4 എന്ന കെട്ടിട നിര്‍മാണ സാമഗ്രികള്‍ വിതരണ ചെയ്യുന്ന കംപനിയുടെയും സ്ഥാപകനാണ്. അരനൂറ്റാണ്ടിലേറെ വ്യാപാര രംഗത്ത് നിറഞ്ഞ് നിന്ന അദ്ദേഹം മത-സാമൂഹ്യ- രാഷ്ട്രീയ-വ്യാപാര -വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമാണ്. പ്രതിസന്ധികളെ ധീരമായി നേരിട്ട വ്യാപാര പ്രമുഖനായിരുന്നു അദ്ദേഹം. നിലവില്‍ സമസ്ത കേരള സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ ട്രഷററായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഹൊസ്ദുര്‍ഗ് താലൂക് മുസ്ലിം ലീഗ് പ്രസിഡന്റ് ആയിരുന്നു.
കാസര്‍കോട് ജില്ലയില്‍ ഹൈസ്‌കൂളുകള്‍ തുടങ്ങാന്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചിരുന്നു. അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്‌കൂള്‍, പടന്ന ഹൈസ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കുമ്പള ഖന്‍സ വനിതാ കോളജിന്റെ സ്ഥാപക ട്രസ്റ്റീ ആയിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളായി വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ചിത്താരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സൗത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാത്രി 10 മണിയോടെ ഖബറടക്കും. മരണവിവരമറിഞ്ഞു സമസ്ത മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് ചിത്താരിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
Post a Comment
0 Comments