കാസര്‍കോട്: ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍കോട് വരെ നീട്ടുമെന്ന് റെയില്‍വെയുടെ ഉറപ്പ്. ജില്ലയില്‍ നിന്നുള്ള പ്രതിഷേധങ്ങളുടെ ഫലമായി മലബാറിലെ ട്രെയിന്‍ യാത്രാദുരിതം ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി. അബ്ദുര്‍ റഹ്മാന്‍ വിളിച്ചുചേര്‍ത്ത ഉന്നതല യോഗത്തിലാണ് റെയില്‍വേനീട്ടുന്ന കാര്യത്തില്‍ ഉറപ്പുനല്‍കിയത്. പരശുറാം എക്സ്പ്രസിന് രണ്ടു കോച്ച് അധികമായി അനുവദിക്കുമെന്നും റെയില്‍വെ അറിയിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സതേണ്‍ റെയില്‍വേ പ്രതിനിധികളും തിരുവനന്തപുരം ഡിവിഷണല്‍ മാനേജറും പാലക്കാട് അഡിഷണല്‍ ഡിവിഷണല്‍ മാനേജറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഷൊര്‍ണൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടും; പരശുറാം എക്സ്പ്രസിന് രണ്ടു കോച്ച് അധികം അനുവദിക്കാനും റെയില്‍വേ
12:29:00
0
കാസര്‍കോട്: ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍കോട് വരെ നീട്ടുമെന്ന് റെയില്‍വെയുടെ ഉറപ്പ്. ജില്ലയില്‍ നിന്നുള്ള പ്രതിഷേധങ്ങളുടെ ഫലമായി മലബാറിലെ ട്രെയിന്‍ യാത്രാദുരിതം ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി. അബ്ദുര്‍ റഹ്മാന്‍ വിളിച്ചുചേര്‍ത്ത ഉന്നതല യോഗത്തിലാണ് റെയില്‍വേനീട്ടുന്ന കാര്യത്തില്‍ ഉറപ്പുനല്‍കിയത്. പരശുറാം എക്സ്പ്രസിന് രണ്ടു കോച്ച് അധികമായി അനുവദിക്കുമെന്നും റെയില്‍വെ അറിയിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സതേണ്‍ റെയില്‍വേ പ്രതിനിധികളും തിരുവനന്തപുരം ഡിവിഷണല്‍ മാനേജറും പാലക്കാട് അഡിഷണല്‍ ഡിവിഷണല്‍ മാനേജറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Tags
Post a Comment
0 Comments