Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഹരജി; ജില്ലാ കോടതിയില്‍ വാദം തുടങ്ങി


മഞ്ചേശ്വരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് തള്ളണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഭാഗം ഹരജിയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം തുടങ്ങി. ജഡ്ജിമാരുടെ സ്ഥലം മാറ്റമടക്കം നിരവധി തവണ മാറ്റവെക്കേണ്ടി വന്ന വാദമാണ് ആരംഭിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ സുരേഷ്, മണികണ്ഠറൈ, ലോകേഷ് ലോണ്ട എന്നിവരാണ് കേസിലെ പ്രതികള്‍.

കേസ് നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ അഭിഭാഷകര്‍ മുഖാന്തിരം കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയിരുന്നത്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേ ശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ ത്ഥിയായി മല്‍സരിച്ചത് കെ സുരേന്ദ്രനാണ്. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരായ കേസ്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപി ച്ചതിന് പിന്നാലെ സുന്ദരയെ കാണാതായിരുന്നു. ഇതോടെ സുന്ദരയെ തട്ടിക്കൊണ്ടുപോയതായി ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി കെ. സുന്ദര രംഗത്തെത്തിയത്.

സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടി സ്ഥാനത്തില്‍ മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശനാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2023 ജനുവരി 12നാണ് കേസില്‍ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി കൊണ്ട് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന എ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad