ചട്ടഞ്ചാല്‍: സാധരണക്കാരുടെ നിത്യജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയില്‍ പഴം പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലകള്‍ അനുദിനം വര്‍ധിച്ചുവരുന്നു. ഈ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാന്‍ തയാറാകണമെന്ന് യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു. സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു വേണ്ടി മുഴുവന്‍ പഞ്ചായത്തുകളിലും യോഗങ്ങളും ശാഖാതല കണ്‍വന്‍ഷനുകളും വിളിച്ചുചേര്‍ക്കും.
പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ എം.ബി ഷാനവാസ്, വൈസ് പ്രസിഡന്റ്് ഹാരിസ് അങ്കക്കളരി, ശംസീര്‍ മൂലടുക്കം, സലാം മാണിമൂല, അബുബക്കര്‍ കടാങ്കോട്, ഫൈസല്‍ പടുപ്പ്, അഡ്വ: പി.എസ് ജുനൈദ്, നശാത്ത് പരവനടുക്കം ഫഹദ് പരപ്പ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും സെക്രട്ടറി ബി.കെ മുഹമ്മദ്ഷാ നന്ദിയും പറഞ്ഞു.
Post a Comment
0 Comments