കാസര്‍കോട്; പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്ത മൂന്നു അമ്മമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വ്യത്യസ്ത സംഭവങ്ങളില്‍ ബേക്കല്‍, ചന്തേര, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളിലാണ് അമ്മമാര്‍ക്കെതിരെ കേസെടുത്തത്. ബാര എരോല്‍ എ.എം ഹൗസില്‍ അബ്ദുല്‍ റഹ്മാന്റെ ഭാര്യ ഫൗസിയക്കെതിരെ ബേക്കല്‍ പൊലീസും പടന്ന തെക്കേക്കാട് ബൈത്തുല്‍ നൂര്‍ ഹൗസില്‍ അഹമ്മദിന്റെ ഭാര്യ കെ.സി നസീറക്കെതിരെ ചന്തേര പൊലീസും നെക്രാജെ ബാലനടുക്കത്തെ അബ്ദുല്‍ റസാക്കിന്റെ ഭാര്യ ദൈനബിക്കെതിരെ വിദ്യാനഗര്‍ പൊലീസുമാണ് കേസെടുത്തത്. മൂന്നുപേരുടെയും പ്രായപൂര്‍ത്തി ആകാത്ത മക്കളെ വിവിധ സ്ഥലങ്ങളില്‍ വച്ച് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതിനിടയില്‍ പൊലീസ് പിടികൂടുകയായിരുന്നു. കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും അപകടം ഉണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്തു എന്നതിനാണ് ഇവര്‍ക്കെതിരെ കേസ്.
കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്തു; മൂന്നു അമ്മമാര്‍ക്കെതിരെ കേസ്
12:24:00
0

Tags
Post a Comment
0 Comments